DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 31st day of August, 2022
Filed on: 30/05/2019
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 216/2019
Between
COMPLAINANT
Baby P.C., S/o. Cheriyakku P.V., PuthenVeedu, Malayattoor, Kalady Village, Neeleeswaram P.O., Ernakulam 683574
VS
OPPOSITE PARTIES
Branch Manager, Union Bank of India, Neeleswaram Branch, Edathala Building, Neeleswaram P.O., Ernakulam 683 574
D¯-chv
Un.-_n. _n\p. {]kn-Uâv
1. ]cm-Xn-¡m-kv]-Z-amb kwK-Xn-IÄ
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12- വകുപ്പുപ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ 16/06/2011 ൽ DRIC SCHEME ൽ 2,00,000/- രൂപ 87 മാസം കൊണ്ട് ഇരട്ടിയാകുന്ന വിധത്തിൽ യൂണിയൻ ബാങ്കിൻറെ നീലീശ്വരം ശാഖയിൽ നിക്ഷേപിച്ചു. എതിർകക്ഷിയായ ബാങ്കിൽ നിന്നും ലഭിച്ച ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 4,06,396/- രൂപയാണ് Maturity value. 87 മാസത്തിനുശേഷം 17/09/2018 ൽ തുക പരാതിക്കാരൻ പിൻവലിക്കാൻ ചെന്നപ്പോൾ 3,87,506/- രൂപ മാത്രമാണ് നല്കിയത്. ബാക്കി തുക TDS ആണെന്നു പറയുകയും പരാതിക്കാനെ മുൻകൂട്ടി അറിയിക്കാതെ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം ലഭിക്കേണ്ടതായ തുക നല്കാതെ TDS എന്ന പേരിൽ തുക പിടിച്ചിട്ട് എതിർകക്ഷിയായ ബാങ്ക് പരാതിക്കാരനെ കബളിപ്പിച്ചു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കുറവു വന്നതായ തുകയായ 18,890/- രൂപയും നഷ്ടപരിഹാരമായി 2,000/- രൂപയും കേസിൻറെ ചെലവിലേക്കായി വന്ന 1,000/- രൂപയും എതിർകക്ഷിയിൽ നിന്നും ഈടാക്കി നല്കണമെന്നാണ് പരാതിക്കാരൻറെ ആവശ്യം.
2. പരാതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷിക്ക് നോട്ടീസ് അയക്കാൻ കമ്മീഷൻ ഉത്തരവിട്ടു. എതിർകക്ഷി കമ്മീഷൻ മുമ്പാകെ ഹാജരായെങ്കിലും പല അവസരങ്ങൾ നല്കിയിട്ടും എതിർകക്ഷി കമ്മീഷൻ മുമ്പാകെ ആക്ഷേപം സമർപ്പിച്ചില്ല. തുടർന്ന് 15/12/2020 ൽ എതിർകക്ഷി എക്സ്പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു. പരാതിക്കാരൻറ തെളിവിലേക്കായി കേസ് മാറ്റിവെയ്ക്കുകയും ചെയ്തു
3. പരാതിയോടൊപ്പം പരാതിക്കാരൻ സമർപ്പിച്ച രണ്ടു രേഖകൾ കമ്മീഷൻ A 1 & A2 ആയി രേഖപ്പെടുത്തുകയും പരാതിക്കാരൻറെ ഭാഗത്തുനിന്നുള്ള തെളിവ് പൂർത്തിയാക്കുകയും വാദത്തിനായി കേസ് മാറ്റി വെയ്ക്കുകയും ചെയ്തു.
4. പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ നേരിട്ടു ഹാജരായെങ്കിലും തെളിവു സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. പരാതിയോടൊപ്പം രണ്ട് രേഖകൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും അവ A 1 & A2 എന്ന് അടയാളപ്പെടുത്തുകയും ചെയ്തു. എതിർകക്ഷി ബാങ്ക് പരാതിക്കാരന് നല്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 4,06,396/- രൂപയാണ് Maturity value എന്നും കാലാവധി 87 മാസമാണെന്നും ഈ രേഖ (എ1) വ്യക്തമാക്കുന്നു. എ2 രേഖപ്രകാരം 16/06/2011 മുതൽ 17/09/2018 വരെയുള്ള അക്കൌണ്ട് സ്റ്റേറ്റ്മെൻറും പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ട്.
തെളിവുകളും പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശദമായി പരിശോധിച്ചു. 26/07/2022 ൽ പരാതിക്കാരനെ നേരിൽ കേട്ടു.
രേഖകൾ പരിശോധിച്ചതിൻറെയും പരാതിക്കാരനെ നേരിൽ കേട്ടതിൻറെയും അടിസ്ഥാനത്തിൽ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. പരാതിക്കാരന് എതിർകകക്ഷിയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള കഷ്ടനഷ്ടങ്ങൾ നേരിട്ടിട്ടുണ്ടോ?
2. ഉണ്ടങ്കിൽ ആയതിന് എന്ത് നഷ്ടപരിഹാരം നല്കണം?
3. കോടതിചെലവ് ഇനത്തിൽ തുക നല്കേണ്ടതുണ്ടോ?
ഇക്കാര്യത്തിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരന് എതിർകക്ഷിയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായി തെളിയിക്കുവാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. റിക്കാർഡുകളും മറ്റും പരിശോധിച്ചതിൽ നിന്നും പരാതിക്കാരൻ ബാങ്കിൽ നിക്ഷേപിച്ച തുകയുടെ ടി.ഡി.എസ്. പിടിച്ചിട്ടുള്ളതായും ആയത് നിയമപ്രകാരമുള്ളതാണെന്നും കരുതേണ്ടിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ മേൽ പ്രസ്താവിച്ചതിൽ (1)-ാമത്തെ ചോദ്യത്തിന് പരാതിക്കാരന് എതിർകക്ഷിയിൽ നിന്ന് ഏതെങ്കിലും വിധത്തിലുള്ള കഷ്ടനഷ്ടങ്ങളുണ്ടായിട്ടുള്ളതായി തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ലാത്തതാകുന്നു.
ആയതിനാൽ മേൽ വസ്തുതകളിലെ (2), (3) ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും സ്പഷ്ടീകരണം അർഹിക്കുന്നില്ല.
പ്രസ്തുത വസ്തുതകൾ എല്ലാം കണക്കിലെടുത്ത് പരാതി തള്ളിക്കൊണ്ട് തീർപ്പാക്കുന്നു.
Pronounced in the open Commission on this the 31st day of August, 2022
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member Forwarded/by Order
Assistant Registrar
APPENDIX
Complainant’s evidence:
Exbt. A1: Copy of Deposit Certificate issued by the opposite party
Exbt. A2: Copy of account statement
Opposite parties evidence:
Nil
Despatch date:
By hand: By post
kp/
CC No. 216/2019
Order Date:31/08/2022
t