DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 31st day of December, 2022
Filed on: 02/12/2021
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 464/2021
Between
COMPLAINANT
Tharun Antony, S/o. Francis Xavier N.X., Naduvilaparambil House, Cheranelloor P.O., Blaikadavu Road, Ernakulam 682034
VS
OPPOSITE PARTy
Tharun Prasad, Edavilakath House, Punnalal P.O., Nedumannoor, Thiruvananthapuram. Office Address: Managing Director, Plamer Vacations Pvt. Ltd., Suffis Arcade, 3rd Floor, Oothukuzhi, Press Club Road, Thiruvananthapuram
ഉത്തരവ്
വി. രാമചന്ദ്രൻ, മെമ്പർ
1. പരാതിക്കാസ്പദമായ സംഗതികൾ
2019 ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 35- വകുപ്പുപ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. എതിർകക്ഷി സ്ഥാപനം തിരുവനന്തപുരത്താണ് പ്രവർത്തിക്കുന്നത്. വിദേശ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലേക്ക് പോകുന്നതിനുള്ള ജോബ് വിസ ആറു മാസത്തിനുള്ളിൽ ശരിയാക്കിത്തരാമെന്ന് എതിർകക്ഷി ഉറപ്പു നല്കിയതിൻറെ അടിസ്ഥാനത്തിൽ പരാതിക്കരനും എതിർകക്ഷിയും തമ്മിൽ കരാറിലേർപ്പെട്ടു. രണ്ടു ലക്ഷം രൂപ പരാതിക്കാരനിൽ നിന്നും എതിർകക്ഷി ബാങ്ക് അക്കൌണ്ടിലൂടെ രണ്ട് തിയതികളിലായി പണം ട്രാൻസ്ഫർ ചെയ്തിട്ടുള്ളതാണ്. ആയത് എതിർകക്ഷി കൈപ്പറ്റിയിട്ടുള്ളതാണ്. ആറു മാസത്തിനകം വിദേശ രാജ്യത്തേക്ക് കൊണ്ടുപോകാമെന്നും ആയതിൻറെ വർക്ക് പെർമിറ്റ വിസ അയച്ചു കൊടുക്കുന്ന മുറയ്ക്ക് ബാക്കി സംഖ്യയായ ഒരു ലക്ഷം രൂപ പരാതിക്കാരൻ നല്കണമെന്നും എതിർകക്ഷി ആവശ്യപ്പെട്ടു. പിന്നീട് ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്തിൻറെ വിസയ്ക്കു പകരം ബൾഗേറിയയുടെ എംപ്ലോയ്മെൻറ് കോൺട്രാക്ടിൻറെ കോപ്പിയാണ് എതിർകക്ഷി അയച്ചു തന്നത്. ആയതിൽ പരാതിക്കാരൻ ഒപ്പുവെച്ച് സമ്മതിച്ച് തിരിച്ചയച്ചിട്ടുള്ളതാണ്. പിന്നീട് കോവിഡ് 19 കാരണം 2020 ഡിസംബർ 30 വരെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് കാലതാമസ മുണ്ടെന്നും അറിയിച്ചിട്ടുള്ള ഒരു ലെറ്റർ 18/08/2020 ൽ എതിർകക്ഷി സ്ഥാപനം അയച്ചിട്ടുള്ളതാണ്. ഈ ലെറ്റർ പ്രകാരം വീണ്ടും എതിർകക്ഷിയോട് വിദേശത്തു പോകുന്നതിന് വിസയെക്കുറിച്ച് പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ മൌനം പാലിക്കുകയാണ് ചെയ്തത്. തുടർന്ന്, 16/11/2021 ൽ പരാതിക്കാരൻ ഓൺലൈൻ വഴി തിരുവനന്തപുരം കൺടോൺമെൻറ് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു. എതിർകക്ഷി സ്ഥാപനത്തിൻറെ അക്കൌണ്ട് വഴി പണം കൈപ്പറ്റിയതിനാൽ കരാർ പ്രകാരം പ്രവർത്തിക്കാൻ എതിർകക്ഷി ബാധ്യസ്ഥനാണ്. പ്രഫഷണൽ ഫീസായി പരാതിക്കാരനിൽ നിന്നും ഒരു ലക്ഷം രൂപ എതിർകക്ഷി കൈപ്പറ്റുകയും ചെയ്തു.എതിർകക്ഷി പറഞ്ഞതിൻ പ്രകാരം പരാതിക്കാരൻ മുഴുവൻ കാര്യങ്ങളും ചെയ്തിട്ടുള്ളതുമാണ്. തുടർന്ന് ഓഫറിംഗ് ലെറ്റർ വന്നിട്ടുണ്ടെന്നും ബാക്കി സംഖ്യ തരണമെന്നും ആവശ്യപ്പെട്ടപ്പോൾ 10/06/2019 ൽ ഒരു ലക്ഷം രൂപ മണി ട്രാൻസ്ഫർ ആയി പരാതിക്കാരൻറെ ഫെർറൽ ബാങ്കിൻറെ ചേരാനെല്ലൂർ ബ്രഞ്ചിൽ നിന്നും അയച്ചിട്ടുള്ളതാണ്.
ഉപഭോക്താവ് എന്ന നിലയിൽ പരാതിക്കാരന് ലഭിക്കേണ്ട സേവനത്തിൽ ന്യൂനത വരുത്തുകയും അതുമൂലം പരാതിക്കാരന് മാനസികം വേദനയും നിരാശയും ഉണ്ടായിട്ടുള്ളതുമാണ്. എതിർകക്ഷിയിടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ച മൂലം നഷ്ടപരിഹാരം ലഭിക്കാൻ പരാതിക്കാരന് അവകാശമുണ്ട്. എതിർകക്ഷിയിൽ നിന്നും നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും കൂടാതെ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ രണ്ടു ലക്ഷം രൂപ തിരികെ നല്കുന്നതിനും ഉത്തരവുണ്ടാകണമെന്നതാണ് പരാതിക്കാരൻറെ ആവശ്യം. കൂടാതെ, കോടതി ചെലവായി 18,000/- രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.
2. നോട്ടീസ്
പരാതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷിക്ക് നോട്ടീസ് അയക്കാൻ കമ്മീഷൻ ഉത്തരവിട്ടു. എതിർകക്ഷിയച്ച നോട്ടീസ് കെപ്പറ്റാതെ ‘unclaimed’ എന്ന് രേഖപ്പെടുത്തി മടങ്ങിയതിനാൽ ‘Deemed service’ ആയി പരിഗണിച്ച് എതിർകക്ഷിയെ എക്സ്-പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും ആറ് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 to A6 ആയി അത് രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1 to A6 എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: പരാതിക്കാരനും എതിർകക്ഷിയും ഒപ്പുവെച്ച കരാറിൻറെ പകർപ്പ്
Exbt. A2: വർക്ക് കോൺട്രാക്ടിൻറെ പകർപ്പ്
Exbt. A3: ബാങ്ക് സ്റ്റേറ്റ്മെൻറിൻറെ പകർപ്പ്
Exbt. A4: എതിർകക്ഷി അയച്ച കത്തിൻറെ പകർപ്പ്
Exbt. A5: തിരുവനന്തപുരം കൺട്രോൺമെൻറ് പോലീസ് സ്റ്റേഷനിൻ നല്കിയ പരാതിയുടെ പകർപ്പ്
Exbt. A6: വർക്ക് വിസ കോൺട്രാക്ടിൻറെ പകർപ്പ്
വിലയിരുത്തൽ
പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ നിന്നും Exbt. A1 പ്രകാരം പരാതിക്കാരൻറെ അക്കൌണ്ടിൽ നിന്നും എതിർകക്ഷിയുടെ അക്കൌണ്ടിലേക്ക് രണ്ട് പ്രാവശ്യമായി ഒരു ലക്ഷം രൂപ തുക ബാങ്ക് മുഖാന്തിരം നല്കിയിട്ടുള്ളതായി വ്യക്തമാക്കപ്പെടുന്നു. പരാതിക്കാരൻ ഹാജരാക്കിയിട്ടുള്ള Exbt. A1 പ്രകാരം പരാതിക്കാരൻ എതിർകക്ഷിയുമായി പരാതിയിൽ പറയും പ്രകാരം വിദേശത്ത് ജോലിക്ക് പോകുന്നതിനുള്ള ധാരണയിൽ എത്തിയിട്ടുള്ളതായി തെളിയിക്കപ്പെടുന്നു. പരാതിയിലെ ആരോപണങ്ങൾ സാധൂകരിക്കുകയും ശരിവെയ്ക്കുകയും ചെയ്യുന്നതിന് ഉപോദ്ബല കമാണ് Exbt. A2 എന്ന രേഖയിലെ ഉള്ളടക്കം.
മേൽ രേഖകളിൽ നിന്നും വെളിവാക്കപ്പെടുന്നതും, പരാതിയിൽ വിശദമായി പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പരാതിക്കാരനും എതിർകക്ഷിയും തമ്മിൽ തൊഴിൽ നല്കാമെന്ന വ്യവസ്ഥയിൽ ഏർപ്പെടുകയും പണം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു എന്ന് വ്യക്തമാകുന്നു. പരാതിക്കാരനിൽ നിന്ന് പണം സ്വീകരിച്ച് എതിർകക്ഷി ഉടമ്പടി പ്രകാരം തൊഴിൽ നല്കാതെ വീഴ്ച വരുത്തുക വഴി സേവനത്തിലെ അപര്യാപ്തതയാണ് ഉണ്ടായിട്ടുള്ളത്. അപ്രകാരമല്ല എന്ന് തെളിയിക്കുന്നതിനുള്ള യാതൊരു രേഖയും ഹാജരാക്കാനോ കമ്മീഷനു മുമ്പിൽ നേരിൽ ഹാജരാകാനോ എതിർ വാദം ഉന്നയിക്കുന്നതിനോ എതിർകക്ഷി തയ്യാറാകുകയുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പരാതിയിലെ ആരോപണ ങ്ങളെല്ലാം ശരിയാണെന്ന നിഗമനത്തിൽ എത്തിചേർന്ന കമ്മീഷൻ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
1. പരാതിക്കാരനിൽ നിന്നും എതിർകക്ഷി വാങ്ങിയ 2,00,000/- രൂപയും (രണ്ടു രലക്ഷം രൂപ മാത്രം) ആയത് കൈപ്പറ്റിയ തിയതി മുതൽ 5.5% പലിശയടക്കം പരാതിക്കാരന് തിരികെ നല്കേണ്ടതാണ്.
2. എതിർകക്ഷിയുടെ അനാസ്ഥമൂലം പരാതിക്കാരൻ അനുഭവിച്ച മാനസികവ്യഥയ്ക്കും അസൌകര്യങ്ങൾക്കും നഷ്ടപരിഹാര മായി10,000/- രൂപ (പതിനായിരം രൂപ മാത്രം).രൂപ എതിർകക്ഷി പരാതിക്കാരന് നല്കേണ്ടതാണ്.
3. എതിർകക്ഷി പരാതിക്കാരന് കോടതി ചെലവിനത്തിൽ 3,000/- രൂപ (മൂവായിരം രൂപ മാത്രം) നല്കേണ്ടതാണ്.
ഈ ഉത്തരവിൻറെ പകർപ്പ് എതിർകക്ഷിക്ക് ലഭിച്ച അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 7.5% പലിശയും നല്കേണ്ടതാണ്.
Pronounced in the open Commission on this the 31st day of December, 2022. Sd/-
V.Ramachandran, Member
Sd/-
D.B.Binu, President
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: പരാതിക്കാരനും എതിർകക്ഷിയും ഒപ്പുവെച്ച കരാറിൻറെ പകർപ്പ്
Exbt. A2: വർക്ക് കോൺട്രാക്ടിൻറെ പകർപ്പ്
Exbt. A3: ബാങ്ക് സ്റ്റേറ്റ്മെൻറിൻറെ പകർപ്പ്
Exbt. A4: എതിർകക്ഷി അയച്ച കത്തിൻറെ പകർപ്പ്
Exbt. A5: തിരുവനന്തപുരം കൺട്രോൺമെൻറ് പോലീസ് സ്റ്റേഷനിൻ നല്കിയ പരാതിയുടെ പകർപ്പ്
Exbt. A6: വർക്ക് വിസ കോൺട്രാക്ടിൻറെ പകർപ്പ്
OPPOSITE PARTY’S EVIDENCE
Nil
Despatch date:
By hand: By post
kp/
CC No. 464/2021
Order Date: 31/12/2022