DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 5th day of January, 2023
Filed on: 17/01/2020
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 26/2020
Between
COMPLAINANT
Vinod Kumar G., 39/6001, Ramya Nivas, Kalathipadam, Kizhavana Road, Panampilly Nagar P.O., Kochi 682036.
(Rep. by Adv. Simi M. Jacob, Above Vejoy Electricals, High Court Junction,Banerji Road, Ernakulam 682031
VS
OPPOSITE PARTy
Siyad, Den Cable Service (Seven Star) Kannittaparambil Building, East of Kannan Varkey Bridge, Alappuzha 688001.
ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
1986 ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12- വകുപ്പുപ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൻറെ വരിക്കാരനാണ്. പരാതിക്കാരനൻ 2019 നവംബർ 21 ന് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി എറണാകുളം പനമ്പിള്ളി നഗറിലേക്ക് താസം മാറ്റുകയും എതിർകക്ഷി സിയാദിൻറെ ഉടമസ്ഥതയിൽ ഫ്രാൻഞ്ചൈസിയായി പ്രവർത്തിക്കുന്ന സെവൻസ്റ്റാർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് സർവ്വീസ് പ്രൊവൈഡർ ആയിട്ടുള്ള “DEN” കേബിൾ നെറ്റ് വർക്ക് ഉപയോഗിച്ചു വന്നിട്ടുള്ളതും ആയിരുന്നു. ആയിതിനാൽ ഇതേ കണക്ഷൻ പരാതിക്കാരൻ ഇപ്പോൾ താമസിക്കുന്ന സ്ഥലമായ പനമ്പിള്ളി നഗറിലേക്ക് ട്രാൻസ്ഫർ ചെയ്തുതരുവാൻ പലവട്ടം ആലപ്പുഴയിലെ ഓഫീസിൽ നേരിട്ടും, ഫോൺ മുഖാന്തിരവും ആവശ്യപ്പെട്ടിട്ടും നാളിതുവരെയായി യാതൊരു നടപടിയും എതിർകക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതേ ആവശ്യം ചൂണ്ടികാട്ടി എതിർകക്ഷിക്ക് വിശദമായ ഒരു കത്ത് 28/12/2019 ൽ രജിസ്ട്രേഡ് തപാലിൽ പരാതിക്കാരൻ അയച്ചു. എതിർകക്ഷി പരാതിക്കാരന് കണക്ഷൻ നല്കിയ നാൾമുതൽ അവിടെനിന്നും സ്ഥലംമാറി വരുന്നതുവരെ എതിർകക്ഷിക്ക് കുടിശ്ശികയിനത്തിൽ യാതൊരു പൈസയും നല്കാനില്ലാത്തതുമാണ്. ആയതിനാൽ പരാതിക്കാരനുണ്ടായ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾക്കും കൂടാതെ കേസ് നടത്തിപ്പിനായി ചെലവഴിച്ച തുക തുടങ്ങിയവ ഉൾക്കൊള്ളിച്ച് ന്യായമായ നഷ്ടപരിഹാര തുക വിധിക്കണമെന്ന ആവശ്യവുമായാണ് പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ പരാതി സമർപ്പിച്ചിട്ടുള്ളത്.
2. നോട്ടീസ്
22/01/2020 ൽ കമ്മീഷനിൽ നിന്നും എതിർകക്ഷിക്ക് നോട്ടീസ് അയച്ചുവെങ്കിലും ‘unclaimed’ എന്ന് രേഖപ്പെടുത്തി നോട്ടീസ് മടങ്ങി വന്നു. തുടർന്ന് എതിർകക്ഷിയുടെ e-mail വിലാസത്തിൽ നോട്ടീസ് അയക്കാൻ കമ്മീഷൻ ഉത്തരവിടുകയും തുടർന്ന് 12/02/2021 ൽ എതിർകക്ഷിക്ക് e-mail ആയി നോട്ടീസ് അയയ്ക്കുകയും ചെയ്തു. തുടർന്ന് 28/09/2021 ൽ കേസ് പരിഗണിച്ച ഘട്ടത്തിലും എതിർകക്ഷി കമ്മീഷൻ മുമ്പാകെ ഹാജരാകാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും എട്ട് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 to A8 ആയി അത് രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1 to A8 എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: എതിർകക്ഷിക്ക് അയച്ച പരാതിയുടെ പകർപ്പ്
Exbt. A2: പോസ്റ്റൽ രസീതിൻറെ പകർപ്പ്
Exbt. A3: 05/03/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A4: 05/04/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A5: 01/06/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A6: 18/09/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A7: 14/11/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A8: 14/11/2019 ലെ ബില്ലിൻറെ പകർപ്പ്
വിലയിരുത്തൽ
1968 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൻറെ വരിക്കാരനാണെന്ന് തെളിയിക്കുന്നതിനായി 2019 ഫെബ്രുവരി മുതൽ 2019 നവംബർ വരെയുള്ള കാലയളവിൽ മാസവരിയായി പണം അടച്ചതിൻറെ രസീതുകൾ പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ഹാജരാക്കി. അതിനാൽ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(d)(ii) വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” ആണ് പരാതിക്കാരൻ എന്ന് കമ്മീഷൻ തീരുമാനിക്കുന്നു.
എതിർകക്ഷി സ്ഥാപനത്തിൻറെ മാസവരിക്കാരനായ പരാതിക്കാരൻ എല്ലാ മാസവും മുടങ്ങാതെ എതിർകക്ഷി സ്ഥപാനത്തിലേക്ക് വരിസംഖ്യ അടക്കുന്നുവെന്നാണ് തെളിവു സത്യവാങ്മൂലത്തിൽ പറയുന്നത്. 29/11/2019 മുതൽ എറണാകുളം പനമ്പിള്ളി നഗറിലെ Den Cable Network Connection ലേക്ക് സ്ഥലം മാറ്റി തരണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ 28/12/2019 ൽ എതിർകക്ഷിക്ക് പരാതി നല്കിയത് (Exbt. A1) പരാതി നല്കിയതിൻറെ തപാൽ രസീത് (Exbt. A2) പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഈ ആവശ്യം മുൻനിർത്തി പരാതിക്കാരൻ എതിർകക്ഷിയെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ എതിർകക്ഷി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിക്കാരന് എറണാകുളം പനമ്പള്ളി നഗറിലെ Den Cable Network Connection ലേക്ക് reconnect ചെയ്ത് ഉത്തരവുണ്ടാകണമെന്നും പരാതിക്കാരനുണ്ടായ മനോവ്യഥയ്ക്കും കേസ് നടത്തിപ്പിൻറെ ചെലവും എതിർകക്ഷിയിൽ നിന്നും ഈടാക്കി നല്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പരാതിയിലും തെളിവു സത്യവാങ്മൂലത്തിലും പരാതിക്കാരൻ എതിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്കാനുള്ള അവസരങ്ങൾ എതിർകക്ഷി പ്രായോജനപ്പെടുത്തിയില്ല. എതിർകക്ഷിക്ക് അയച്ച നോട്ടീസ് ‘Unclaimed’ ആയി തിരിച്ചു വന്നതിനുശേഷവും ആക്ഷേപം സമർപ്പിക്കാൻ എതിർകക്ഷിക്ക് കമ്മീഷൻ അവസരം നല്കി. തുടർന്ന് ഇ-മെയിൽ മുഖേനെയും നോട്ടീസ് അയച്ചു. എന്നിട്ടും എതിർകക്ഷി കമ്മീഷൻ മുമ്പാകെ ഹാജരായില്ല. തികച്ചും നിരുത്തരവാദപരവും ബോധപൂർവ്വമായ വീഴ്ചയാണ് എതിർകക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇത് പരാതിക്കാരൻറെ ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമായി ത്തന്നെ പരിഗണിക്കണം. ബഹു. ദേശീയ കമ്മീഷൻറെ 2017 (4) സി.പി.ആർ. പേജ് 590 (എൻ.സി.) ഉത്തരവ് ഇക്കാര്യത്തിൽ പ്രസക്തമാണ്.
പരാതിക്കാരൻ തെളിവു സത്യവാങ്മൂലത്തിൽ എതിർ കക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ഹാജരാക്കിയ രേഖകളും എതിർക്കപ്പെടാതെ നിൽക്കുന്ന സാഹചര്യത്തിൽ എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതയുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. എതിർകക്ഷിയുടെ അനാസ്ഥമൂലം സ്വാഭാവികമായും പരാതിക്കാരന് അസൌകര്യങ്ങളും മാനസികവ്യഥയും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
കേസിൻറെ മേൽപ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് പരാതിക്കാരന് നഷ്ടപരിഹാരം നല്കാൻ എതിർകക്ഷിക്ക് ബാദ്ധ്യതയുണ്ടെന്ന് കമ്മീഷൻ തീരുമാനിക്കുന്നു. ആയതിനാൽ ഈ പരാതി ഭാഗികമായി അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു.
ഉത്തരവ്
1. എതിർകക്ഷിയുടെ അനാസ്ഥമൂലം പരാതിക്കാരൻ അനുഭവിച്ച മാനസികവ്യഥയ്ക്കും അസൌകര്യങ്ങൾക്കും നഷ്ടപരിഹാര മായി 3,000/- രൂപ (മൂവായിരം രൂപ മാത്രം) എതിർകക്ഷി പരാതിക്കാരന് നല്കേണ്ടതാണ്.
2. എതിർകക്ഷി പരാതിക്കാരന് കോടതി ചെലവിനത്തിൽ 1,000/- രൂപ (ആയിരം രൂപ മാത്രം) നല്കേണ്ടതാണ്.
ഈ ഉത്തരവിൻറെ പകർപ്പ് എതിർകക്ഷിക്ക് ലഭിച്ച അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 7.5 പലിശയും നല്കേണ്ടതാണ്.
Pronounced in the open Commission on this the 5th day of January, 2023.
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: എതിർകക്ഷിക്ക് അയച്ച പരാതിയുടെ പകർപ്പ്
Exbt. A2: പോസ്റ്റൽ രസീതിൻറെ പകർപ്പ്
Exbt. A3: 05/03/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A4: 05/04/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A5: 01/06/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A6: 18/09/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A7: 14/11/2019 ലെ ബില്ലിൻറെ പകർപ്പ്
Exbt. A8: 14/11/2019 ലെ ബില്ലിൻറെ പകർപ്പ്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 26/2020
Order Date:05/01/2023