DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 9th day of March, 2023
Filed on: 20/06/2019
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 247/2019
Between
COMPLAINANT
A.J. Antony, Aakkaparambil House, Love Line, Ashoka Road, C.C. No. 72/1840A1, Kaloor P.O., Kochi 682017
VS
OPPOSITE PARTY
K.S.E.B. B-1102, Stadium Road, Jawaharlal Nehru International Stadium, Kaloor, Kochi 682017.
(Rep. by Adv. Jaison Joseph, 1st Floor, Koorandeep Building, Providence Road Junction, Kochi 18)
അന്തിമ ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻറെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി എതിർകക്ഷിക്ക് അപേക്ഷ നല്കി. വൈദ്യുതി ഓഫീസിൽ നിന്നും വന്ന ജീവനക്കാരൻ വന്ന് കണക്ഷൻ ലഭിക്കുന്നതിന് പുതുതായി വൈദ്യുതി പോസ്റ്റ് ഇടണം എന്നു പറഞ്ഞു. അത് പ്രകാരം പരാതിക്കാരൻ പോസ്റ്റിനായി 04/10/2018 ൽ 9,790/- രൂപ വൈദ്യുതി ഓഫീസിൽ അടച്ചു. അതിനുശേഷം കെ.എസ്.ഇ.ബി. യിൽ നിന്നും ഉദ്യോഗസ്ഥർ വരികയും ഇലക്ട്രിക് പോസ്റ്റിടാതെ തന്നെ കണക്ഷൻ തരികയും ചെയ്തു. തുടർന്ന്, പരാതിക്കാരൻ എതിർകക്ഷിയുടെ ഓഫീസിൽ പോയി അസിസ്റ്റൻറ് എഞ്ചിനീയറേയും സീനിയർ എഞ്ചിനീയറേയും കണ്ട് ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. “ഒരു മാസത്തിനുള്ളിൽ പുതിയ വൈദ്യുതി പോസ്റ്റ് വരുമെന്നും എത്രയും വേഗം തരാമെന്നും” പറഞ്ഞു. ഏഴു മാസമായി പരാതിക്കാരൻ എതിർകക്ഷിയുടെ ഓഫീസിൽ പലപ്രാവശ്യം ചെന്നു. പുതിയ വൈദ്യുതി പോസ്റ്റിനുള്ള പണം അടച്ചിട്ടും നാളിതുവരെ പരാതിക്കാരന് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ജോലിയിൽ നിന്ന് അവധിയെടുത്താണ് പരാതിക്കാരൻ പ്രസ്തുത ആവശ്യത്തിനായി എതിർകക്ഷിയുടെ ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നതെന്നുമാണ് പരാതിയിൽ പറയുന്നത്
നാളിതുവരെ വൈദ്യുതി പോസ്റ്റ് ലഭിക്കാത്ത സാഹചര്യത്തിൽ അതിനായി അടച്ച 9,790/- രൂപ തിരിച്ചു നല്കണമെന്നും കൂടാതെ നഷ്ടപരിഹാരവും കോടതി ചെലവും എതിർകക്ഷിയിൽ നിന്നും ഈടാക്കി നല്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
2. നോട്ടീസ്
കമ്മീഷനിൽ നിന്നും എതിർകക്ഷിക്ക് നോട്ടീസ് അയച്ചു. എതിർകക്ഷി കമ്മീഷൻ മുമ്പാകെ ഹാജരായെങ്കിലും ആക്ഷേപം സമർപ്പിക്കാത്തതിനാൽ എതിർകക്ഷിയെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ രണ്ട് രേഖകൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും അവ Exbt. A1, 2 എന്നിവയായി രേഖപ്പെടു ത്തുകയും ചെയ്തു. പരാതിക്കാരൻ ഹാജരാക്കിയ രേഖകളുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: 04/10/2018 ൽ എതിർകക്ഷി നല്കിയ 1200/- രൂപയുടെ രസീതിൻറെ പകർപ്പ്
Exbt. A2: 04/10/2018 ൽ എതിർകക്ഷി നല്കിയ 8590/- രൂപയുടെ രസീതിൻറെ പകർപ്പ്
തെളിവ് വിശകലനം
പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച തിൻറെയും പരാതിക്കാരനെ നേരിൽ കേട്ടതിൻറെയും അടി സ്ഥാനത്തിൽ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായ വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
(i) പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ നിയമം 1986 പ്രകാരം ഉപഭോക്താവാണോ?
(ii) പരാതിക്കാരന് എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
(iii) ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?
(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2 (1) (d) വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരൻ വരുമോ എന്നതാണ് കമ്മീഷൻ ആദ്യമായി പരിശോധിച്ചത്. എതിർകക്ഷി സ്ഥാപനത്തിൽ നിന്ന് സേവനം ലഭിക്കുന്നതിനായി പരാതിക്കാരൻ പണം നല്കി എന്ന് വ്യക്തമാക്കുന്ന രസീതുകൾ (Exbt. A1, Exbt. A2) ആയി പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ആയതിനാൽ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരൻ ഉൾപ്പെടുമെന്ന് കമ്മീഷൻ തീരുമാനിച്ച സാഹചര്യത്തിൽ ചോദ്യം (i) പരാതിക്കാരന് അനുകൂലമാണെന്ന നിഗമനത്തിൽ കമ്മീഷൻ എത്തി ചേർന്നു.
പരാതിക്കാരൻ ജോലിയിൽ നിന്ന് അവധിയെടുത്തു കൊണ്ടാണ് എതിർകക്ഷിയുടെ ഓഫീസിൽ 7 മാസമായി അന്വേഷിക്കാൻ ചെന്നു കൊണ്ടിരുന്നത് എന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ യാതൊരു തെളിവും കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടില്ല.
12/02/2020 ൽ കമ്മീഷൻ എതിർകക്ഷിക്ക് അയച്ച നോട്ടീസ് എതിർകക്ഷി കൈപ്പറ്റുകയും കമ്മീഷൻ മുമ്പാകെ ഹാജരാകുകയും ചെയ്തു. എന്നാൽ, ആക്ഷേപം സമർപ്പിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ എക്സ്-പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു. അതിനുശേഷവും കമ്മീഷൻ മുമ്പാകെ ഹാജരാകാനോ എക്സ്-പാർട്ടി ഉത്തരവ് റദ്ദാക്കുവാനോ യാതൊരു ശ്രമവും എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കമ്മീഷൻറെ നോട്ടീസ് ലഭിച്ചിട്ടും രേഖാമൂലമുള്ള ആക്ഷേപം സമർപ്പിക്കുന്നതിന് എതിർകക്ഷിയുടെ ഭാഗത്ത് ബോധപൂർവ്വമായ വീഴ്ചയുണ്ടായി. പരാതിക്കാരൻ എതിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കു ന്നതിന് തുല്യമാണ്. 2017 (4) സി.പി.ആർ പേജ് 590 (എൻ.സി.) ഉത്തരവിൽ ബഹു. ദേശീയ കമ്മീഷൻ സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
പരാതിക്കാരൻ എതിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോ പണങ്ങൾ എതിർക്കപ്പെടാതെ നില്ക്കുന്ന സാഹചര്യത്തിൽ പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ കമ്മീഷൻ വിശദമായി പരിശോധിച്ചു. എതിർകക്ഷിയുടെ ഈ പ്രവർത്തികൾ സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് പ്രകടമായി തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞ സാഹചര്യത്തിൽ (ii), (iii), (iv) ചോദ്യങ്ങൾക്കുള്ള ഉത്തരം പരാതിക്കാരന് അനുകൂലമായി കണ്ടെത്തിയതിനാൽ കമ്മീഷൻ അപ്രകാരം തീർപ്പാക്കുന്നു. മേൽ സാഹചര്യത്തിൽ പരാതി അനുവദിച്ചു ത്തരവാകുന്നു.
ഉത്തരവ്
1. എതിർകക്ഷി പരാതിക്കാരനിൽ നിന്നും വാങ്ങിയ 9,790/- (ഒമ്പതിനായിരത്തി എഴുനൂറ്റി തൊണ്ണൂറു രൂപ മാത്രം) പരാതിക്കാരന് തിരിച്ചു നല്കണം.
2. എതിർകക്ഷിയുടെ ഭാഗത്തുള്ള അനുചിതമായ വ്യാപാര രീതിയും സേവനത്തിലെ അപര്യാപ്തതയും മൂലം പരാതിക്കാരനുണ്ടായ മാനസിക ക്ലേശങ്ങൾക്ക് നഷ്ട പരിഹാരമായി 4,000/- രൂപ (നാലായിരം രൂപ മാത്രം) പരാതിക്കാരന് നല്കണം.
1. 3. എതിർകക്ഷി പരാതിക്കാരന് 2,000/- രൂപ (രണ്ടായിരം രൂപ
2. മാത്രം) കോടതി ചെലവിനത്തിൽ നല്കണം.
ഈ ഉത്തരവിൻറെ പകർപ്പ് എതിർകക്ഷിക്ക് ലഭിച്ച അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ചതിൽ (1) ഉം (2) ഉം ക്രമ നമ്പറുകൾ പ്രകാരം ഉത്തരവായ തുകക്ക് ഉത്തരവിൻറെ തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരേയ്ക്ക് 7.5 ശതമാനം പലിശയും നല്കേണ്ടതാണ്. രവ് നടപ്പില Pronounced in the open Commission on this the 9th day of March, 2023 . Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
COMPLAINANT’S EVIDENCE
Exbt. A1: 04/10/2018 ൽ എതിർകക്ഷി നല്കിയ 1200/- രൂപയുടെ രസീതിൻറെ പകർപ്പ്
Exbt. A2: 04/10/2018 ൽ എതിർകക്ഷി നല്കിയ 8590/- രൂപയുടെ രസീതിൻറെ പകർപ്പ്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 247/2019
Order Date:09/03/2023